Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribute By Students

Kannur

വി. ​ര​ഘൂ​ത്ത​മ​നും സി. ​ച​ന്ദ്ര​നും ശി​ഷ്യ​രു​ടെ ആ​ദ​രം 6ന്

ക​ണ്ണൂ​ർ: ഫു​ട്ബോ​ളി​നോ​ടു താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്ന സ്പോ​ർ​ട്ടിം​ഗ് ബ​ഡ്സ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ സ്ഥാ​പ​ക​രും മു​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​മാ​യ വി. ​ര​ഘൂ​ത്ത​മ​ൻ, സി. ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ സ്പോ​ർ​ട്ടിം​ഗ് ബ​ഡ്സ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ മു​ൻ ക​ളി​ക്കാ​രും ശി​ഷ്യ​രും ചേ​ർ​ന്ന് സ്പോ​ട്ടിം​ഗ് ബ​ഡ്സ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഫോ​ർ​മ​ർ പ്ലെ​യേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ (എ​സ്ബി​സി​സി​എ​ഫ്പി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു.
ആ​റി​ന് രാ​വി​ലെ 9.30ന് ​ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ​ര​വ് പ​രി​പാ​ടി​യി​ൽ ഡി​സ്ട്രി​ക്ട് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബ്ദു​ൾ നി​സാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

സ​ന്തോ​ഷ് ട്രോ​ഫി ചാ​ന്പ്യ​ൻ​മാ​രാ​യ കേ​ര​ള ടീ​മി​ലെ വി. ​മി​ഥു​ൻ, മു​ൻ ഇ​ന്ത്യ​ൻ താ​രം എ. ​ശ്രീ​നി​വാ​സ​ൻ, സം​സ്ഥാ​ന ഫു​ട്ബോ​ൾ താ​രം ഉ​ഷാ​കു​മാ​രി, അ​ണ്ട​ർ- 20 ഇ​ന്ത്യ​ൻ താ​രം അ​നു​ഗ്ര​ഹ് സു​രേ​ഷ്, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് റ​വ​ന്യു കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ക്സി​ക്യു​ട്ടീ​വാ​യും പ്ര​വ​ർ​ത്തി​ച്ച എ​സ്.​എ​ൻ. അം​ജി​ഷ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പ്ര​തി​ഭ​ക​ൾ ഇ​വ​രു​ടെ ശി​ഷ്യ​രാ​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശൈ​ലേ​ഷ് ച​ന്ദ്ര, അ​ശ്വി​ൻ ജ​നാ​ർ​ദ​ന​ൻ, ഷ​മ​ൽ മ​നോ​ജ്, അ​നൂ​പ് സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up